Atholi, Calicut, Kerala, IN
Life Experience

തുടരും…!

ചിറാപുഞ്ചിയിൽ നിന്നും ഷില്ലോങിലേക്കുള്ള യാത്രമദ്ധ്യേയാണ്. നേരിയ തണുപ്പുണ്ട്. നല്ല സുഖമുള്ള ഇളംകാറ്റും. അച്ഛനും അമ്മയും പിറകിലത്തെ സീറ്റിൽ ശാന്തമായുറങ്ങുന്നു. മുന്നിലെ കണ്ണാടിയിലൂടെ അവർ സ്വസ്ഥമായി ഉറങ്ങുന്നത് അൽപനേരം നോക്കിയിരുന്നു. എന്റെ ഹെഡ്സെറ്റിൽ യേശുദാസും കെ. എസ് ചിത്രയും അർജിത് സിങ്ങുമെല്ലാം മാറി മാറി വന്നുകൊണ്ടിരുന്നു. ഷില്ലോങ്ങുകാരനായ  30-35 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവാവാണ് ഡ്രൈവർ. എനിക്കറിയുന്ന മുറി ഹിന്ദി അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മേഘാലയൻ പ്രാദേശിക ഭാഷ എനിക്കും മനസിലാവുന്നില്ലെങ്കിലും  ഞങ്ങൾ എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരുന്നു എന്നതാണ് തമാശ. ഇടക്കൊക്കെ ഞാൻ വെച്ചുനീട്ടിയ നാരങ്ങാമിട്ടായി വാങ്ങി അയാൾ കണ്ണു കൊണ്ട് എന്നെ നോക്കിച്ചിരിക്കും. ഭാഷ ആവശ്യമില്ലാത്ത ഹൃദയം കൊണ്ടുള്ള പുഞ്ചിരി. ഇടക്ക് സ്പീഡ് കൂടുമ്പോൾ ഞാൻ ചില അപശബ്ദങ്ങൾ പുറത്തെടുക്കും. തിരിച്ച് അതെ പുഞ്ചിരിയോടെ അയാൾ എന്നെ ആശ്വസിപ്പിക്കും വിധം എന്തോ ഒന്ന് പറയും. അത്പേടിക്കണ്ട, കൊഴപ്പൊന്നും ഇല്ലഎന്നായിരിക്കുമെന്ന് ഞാൻ ഊഹിക്കും. ഭയം മാറ്റി ഞാനും തിരിച്ച് ചിരിക്കും. വെള്ളച്ചാട്ടങ്ങളും കുന്നും താഴ്വാരങ്ങളും ആവേശത്തോടെ അയാൾ എനിക്ക് ചൂണ്ടി കാണിച്ചു തരും. അയാൾ നാടിനെ അത്രമേൽ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. അയാളുടെ പഴയ മാരുതി കാറിന്റെ അരികുപൊട്ടിയ കണ്ണാടിയിലൂടെ ഞാൻ എന്നെ സ്വയം നോക്കിക്കൊണ്ട് ഓർത്തു. ശെരിയാണ്ഞാൻ അതീവ സന്തോഷവതിയായിരിക്കുന്നുഇടക്കൊക്കെ ഇങ്ങനെ ഒരു യാത്ര പോണം. ചില തിരിച്ചറിവുകളുടെ ഒരു ഒറ്റ ബിന്ദുവിലേക്ക്..ഹൃദയം കൊണ്ട് നമ്മോടു ചേർന്നിരിക്കുന്ന കോടിക്കണക്കിനു മനുഷ്യരിലേക്ക് 

എറ്റവും മനോഹരമായ ഒരു സൂര്യസ്തമയത്തിലേക്ക്  അയാളുടെ കുഞ്ഞു കാറിലിരുന്നു പോകുമ്പോൾ എനിക്ക് തോന്നി. 

ലോകത്ത് മറ്റെവിടെ തിരഞ്ഞാലും കണ്ടെത്താൻ കഴിയാത്ത വിലപ്പെട്ട സന്തോഷം ദാ ഇവിടെ എഴുതിവെച്ചിരിക്കുന്നുവെന്ന്‌ ” ❤️ 

Leave feedback about this

  • Quality
  • Price
  • Service
Choose Image