HOME
കാണാനാഗ്രഹിക്കുന്ന സിനിമകൾ നീട്ടിവെക്കാതെ കാണാറുള്ളതാണ് പക്ഷേ ചില സാങ്കേതിക തകരാറുകൾ മൂലം ഇതല്പ്പം നീണ്ടുപോയി. അതിൽ ഞാനിപ്പോൾ ഖേദിക്കുന്നു ; ശങ്കരാടി.jpg
”24 മണിക്കൂറും സിനിമ കണ്ടോണ്ടിരുന്നോ വേറെ ഒന്നും ചെയ്യണ്ട ” എന്ന് നിഷ്ക്കരുണം വിമർശിക്കാറുള്ള മാതാശ്രീ രണ്ട് ദിവസം മുൻപ് വിളിച്ചു പറഞ്ഞു നല്ല സിനിമയാണ് എന്തായാലും കാണണമെന്ന് !! എന്തോ എവിടെയോ ഒരു തകരാറ് പോലെ!!
പക്ഷേ അധികനേരം ചിന്തിച്ചിരുന്നില്ല ചൂടോടെ കണ്ടേക്കാന്ന് തീരുമാനിച്ചു.
നേര് പറയട്ടെ ഞാൻ അയാളെ മാത്രമേ കണ്ടുള്ളു, അയാളുടെ ചിരിയും ചമ്മലും സങ്കടങ്ങളും മാത്രമേ കണ്ടുള്ളു. ഒലിവർ ട്വിസ്റ്റ് എന്ന അച്ചുതണ്ടിൽ കറങ്ങിയ HOME തന്ന ട്വിസ്റ്റും അയാൾ തന്നെയാണ്. എന്തിനാണ് Mr നിങ്ങളുടെ സങ്കടങ്ങളിലേക്കും സന്തോഷങ്ങളിലേക്കും ഞങ്ങളെ ഇങ്ങനെ അനായാസേന കൂട്ടികൊണ്ടുപോവുന്നത് ?!, ഇങ്ങനെ അത്ഭുതപ്പെടുത്തുന്നത് ?! നേരിട്ട് കണ്ടാൽ കെട്ടിപ്പിടിച്ച് ഒരുമ്മ തരാൻ മാത്രം ഇഷ്ടത്തോടെ സിനിമ വിട്ട് ഞങ്ങളുടെ കൈപിടിച്ച് കൂടെ ഇറങ്ങിപ്പോരുന്നത് ?!
ഇങ്ങനെ ജീവിച്ച് കാണിക്കാതെ ഇനിയെങ്കിലും അഭിനയിക്കാൻ പഠിക്കൂ !! ♥️
ഇനിയും ഇനിയും…!
കണ്ടത് മനോഹരം കാണാത്തത് അതിലേറെ അതിമനോഹരം !!
മലയാള സിനിമ നിങ്ങളെപ്പോലുള്ളവർക്ക് വേണ്ടിയാണ്.
ഞങ്ങൾക്ക് നിങ്ങളാണ് HOME
Leave feedback about this