Atholi, Calicut, Kerala, IN
Life Experience

ശ്രോതാവ് 

കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് പറയുകയുണ്ടായി 

ഒരാൾ അടുത്തിരുന്ന് കരയുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലെന്ന് ”  

അയാളെ ആശ്വസിപ്പിക്കാൻ അറിയില്ലെന്ന്!!  

അപ്പോൾ അത് കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് ഞാൻ ആലോചിച്ചു. സങ്കടപ്പെട്ടിരിക്കുന്ന ഒരാളെ ആശ്വസിപ്പിക്കാൻ ഒരുപാട് വാക്കുകളുടെ ആവശ്യമൊക്കെ ഉണ്ടോയെന്ന്!!  

ഇല്ല എന്നതാണ് സത്യം!!  

ഒരു തലോടലോ കെട്ടിപിടിത്തമോ തോളിൽ കയ്യിട്ട് ഒന്ന് ചേർത്ത് നിർത്തലോ കൈകോർത്തു പിടിക്കലോ പോലും സമാധാനിപ്പിക്കലിന്റെ എറ്റവും നിഷ്കളങ്കമായ വകഭേദങ്ങളാണ്. അല്ലാതെ ഒരാൾ അയാളുടെ ദുഃഖങ്ങൾ പങ്കുവെക്കുമ്പോൾ എവിടെയാണ് നെടുനീളൻ പ്രഭാഷണത്തിന്റെ ആവശ്യകത?!  

ചിലർക്ക് വേണ്ടത് ഒരു കേൾവിക്കാരനെ മാത്രമായിരിക്കും. അയാളെ ജഡ്ജ് ചെയ്യാത്ത കൂടുതൽ ‘explanations’ തിരിച്ചും മറിച്ചും ചോദിക്കാത്ത നല്ലൊരു കേൾവിക്കാരൻ അഥവാ സുഹൃത്ത് (ഏതൊരു നല്ല കേൾവിക്കാരനും ഒരാളുടെ എറ്റവും നല്ല സുഹൃത്താണെന്ന് ഞാൻ വിശ്വസിക്കുന്നു. അതയാളുടെ അച്ഛനോ അമ്മയോ സഹോദരനോ അധ്യാപകനോ ഭാര്യയോ ഭർത്താവോ ആരുമായിക്കൊള്ളട്ടെ).  

ഒരാളെ ആശ്വസിപ്പിക്കൽ എന്നാൽ അയാളെ ഉപദേശിക്കൽ അല്ല അയാൾക്ക് ഒരുപക്ഷേ വേണ്ടത് ചായാൻ ഒരു തോൾ മാത്രമായിരിക്കും. ഉപദേശങ്ങൾ നൽകാം അത് ചോദിക്കുമ്പോൾ മാത്രം. 

 അല്ലാത്ത പക്ഷം ഏറ്റവും സുന്ദരമായി അയാളെ കേട്ടിരിക്കുക..!!  

Being a listener is the most beautiful thing in the world ♥️ 

Leave feedback about this

  • Quality
  • Price
  • Service
Choose Image