Atholi, Calicut, Kerala, IN
Life Experience

ഞാൻ മാത്രം

‘Being a social butterfly’ ഒരു ചെറിയ കാര്യമല്ല. 

എല്ലാം തനിയെ ചെയ്ത്, ദിവസേന നിരവധി അപരിചിതരുമായി communicate ചെയ്ത്, ഇടപഴകി വൈകുന്നേരങ്ങളിൽ വീട്ടിൽ എത്തുമ്പോൾ ഏതെങ്കിലും അന്യനാട്ടിൽ പോയി ഇഷ്ടമുള്ള വസ്ത്രം ധരിച്ച്, ഇഷ്ടമുള്ളതുപോലെ ഒക്കെ ജീവിതം ആസ്വദിച്ച്, പൊതുനിരത്തിൽ ഡാൻസ് ചെയ്ത്, മഴ നനഞ്ഞ് ആരും തിരിച്ചറിയാതെ, അഡ്രസ്സിന്റെ കനമില്ലാതെ ജീവിക്കാൻ തോന്നാറുണ്ട് 

എന്നാൽ അതേ സമയം ഇടക്ക് ആരോടും ഒന്നിനോടും ബന്ധം നിലനിർത്താതെ മുറിയിൽ വെറുതെ ഹെഡ്സെറ്റിൽ പാട്ട് കേട്ട് വെളിച്ചം പോലും കാണാതെ അങ്ങനെ വർഷങ്ങളോളം ഇരിക്കാനും തോന്നാറുണ്ട്. 

രണ്ട് മൂഡുകളും തമ്മിൽ ഉള്ള ആഭ്യന്തര കലാപം ഒരുപക്ഷെ നോർമൽ ആയിരിക്കാം. 

മനുഷ്യനാണല്ലോ!! മജ്ജയും മാംസവും ഇമോഷൻസും ഉള്ള പച്ചയായ മനുഷ്യൻ!! 

നമുക്കാവശ്യം നമ്മുടെ present moment നെ തിരിച്ചറിയുക എന്നത് മാത്രമാണ്. എല്ലാ ദിവസങ്ങളിലും നിങ്ങൾക്ക് മാത്രമായി അല്പം സമയം മാറ്റിവെക്കുക. നിങ്ങൾക്ക് എന്താണിപ്പോൾ വേണ്ടതെന്ന് സ്വയം ചോദിക്കുക, ഉത്തരം കണ്ടെത്തുക 

തുറന്നു സംസാരിക്കുക, ഇഷ്ടപ്പെട്ട കഫെയിൽ ഇരുന്ന് ഒരു കപ്പ് കാപ്പി കുടിക്കുക, ആഗ്രഹിക്കുമ്പോൾ ഒന്ന് കെട്ടിപിടിക്കുക, കരയുക, ഉള്ളുതുറന്ന് ചിരിക്കുക 

ശാരീരികമായോ മാനസികമായോ വൈകാരികപരമായോ നിങ്ങൾക്ക് സഹായം വേണമെന്ന് തോന്നുമ്പോൾ ഒക്കെ ചോദിക്കുക. ഇത് നിങ്ങളുടെ മാത്രം ജീവിതമാണ്പ്രകടനം നോക്കി വിലയിരുത്താനും വിമർശിക്കാനും മാർക്കിടാനും ഇവിടെ ആരുമില്ല. ഉണ്ടാകേണ്ടതുമില്ല.. ♥️ 

Leave feedback about this

  • Quality
  • Price
  • Service
Choose Image